Tuesday, 29 November 2016

മലയാളം മറക്കുന്ന മലയാളി

                    മലയാളം മറക്കുന്ന മലയാളി
        മാറിയ ഈ ലോകത്ത് മലയാളിയുടെ വേഷം മാറി ,സംസ്കാരം മാറി ,ഭക്ഷണം മാറി ഒപ്പം മലയാളിയുടെ മാതൃ ഭാഷയും മാറിയിരിക്കുന്നു.ജനനം മുതല്‍ തന്നെ ഓരോ വ്യക്തിയും അവനവന്‍റെ മാതൃഭാഷ സ്വന്തമാക്കുന്നുണ്ട്.കേരളം എന്ന നാടിന്‍റെ മഹത്വം വിളിച്ചോതുന്നതാണ് നമ്മുടെ മാതൃഭാഷയായ മലയാളം “ അമ്മ” എന്ന ഉച്ചാരണത്തോടെ തന്നെ തുടങ്ങിയും അതിന്‍റെ മഹത്വം വിളിച്ചോതിയും നാം ദേശസ്നേഹം എന്നപോലെതന്നെ മാതൃസ്നേഹവും വിളിച്ചോതുന്നു .


     പരമ്പരാഗത വേഷരീതിയായ മുണ്ടും ജുബ്ബയും വെടിഞ്ഞ് പാന്‍റും കോട്ടും ധരിച്ച മലയാളിക്ക് മാതൃഭാഷയായ മലയാളത്തെ വെടിഞ്ഞ്ഇംഗ്ലീഷ് ഭാഷയെ രണ്ടു കൈയും നീട്ടി സ്വീകരിക്കുവാന്‍ യാതൊരു മടിയും തോന്നിയില്ല.നാലാളുടെ മുന്‍പില്‍ വച്ച സ്വന്തം മക്കള്‍ മലയാളം മീഡിയം സ്കൂളില്‍ പഠിക്കുന്നുവെന്നു പറയാന്‍ മലയാളിക്ക് ലജ്ജയാണ്.എന്നാല്‍ ഇന്നത്തെ മാതാപിതാക്കള്‍ക്ക് തന്‍റെ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നതും ,ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നതെന്നു പറയുമ്പോള്‍ അവര്‍ സ്വയം അഭിമാനിക്കുന്നു.എനിക്ക് ഇതില്‍ കാണാന്‍ കഴിഞ്ഞത്ഇതൊരു മിഥ്യ ധാരണയയിട്ടാണ്. കാരണം ഇന്ന് പല പ്രമുഖരും സ്വന്തം മാതൃ ഭാഷയിലൂടെ ആണ് ഈ സമൂഹത്തിന്‍റെ ഉന്നത പദവീല്‍ എത്തിയിരിക്കുന്നത്.നല്ല മലയാളം വാക്കുകള്‍ക്ക് പകരം പല ഇംഗ്ലീഷ് വാക്കുകളും നമ്മുടെ സംസാര ഭാഷയില്‍ കയരിക്കൂടിയിരിക്കുന്നു. എന്തിനേറെ പറയണം സംസാരത്തില്‍ അര്‍ത്ഥവത്തായി വാക്കുകള്‍ ഉപയോഗിക്കാന്‍ പോലും മലയാളിക്ക് അറിയതെയയിരിക്കുന്നു.ഭാഷാശൈലി നഷ്ടപ്പെടുന്നതുപോലെ തന്നെ എഴുതുന്ന കാര്യങ്ങളില്‍ നിന്നും അക്ഷരങ്ങള്‍ പോലും മലയാളിക്ക് ചോര്‍ന്നു പോയിത്തുടങ്ങിയിരിക്കുന്നു.
                        അഭിമാനവും അന്തസ്സും നോക്കി ഇംഗ്ലീഷ് പഠിക്കാന്‍ പോയ മലയാളിക്കിന്ന്‍ഇംഗ്ലീഷുമില്ല മലയാളവുമില്ലാത്ത ഗതികേടാണ്. വായനയില്‍ വന്ന കുറവും മലയാളിയുടെ ഭാഷരീതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
                “ മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
                 മര്‍ത്യന് പെറ്റമ്മ തന്‍ ഭാഷ”
 എന്ന് കവി പടിയതിനെ ഇന്നത്തെ ലോകത്തോടുള്ള പ്രസക്തിയെപ്പറ്റിനാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനിയും മലയാളി ഒന്ന് മനസിലാക്കുന്നത്‌ നന്ന്‍. മാതാവിന് തുല്യം നാം സ്നേഹിക്കേണ്ട നമ്മുടെ മാതൃ ഭാഷയായ മലയാളത്തെ മറക്കരുത്. പകരം ഞാന്‍ മലയാളത്തെ അറിയുന്ന മലയാളിയാണ് എന്ന് അഭിമാനിക്കണം
.